മൺറോതുരുത്തിൽ ഡിജിറ്റൽ സർവ്വേക്ക് തുടക്കമായി.ആഗോളതാപനത്തിന്റെ ഇരയായ മൺട്രോതുരുത്തിന്റെ പുനരധിവാസത്തിന് ഡിജിറ്റൽ സർവ്വേ വേഗതകൂട്ടും. ഊരാളുങ്കൽ കോ ഒപ്പറേറ്റീവ് സൊസൈറ്റിക്കാണ് സർവ്വേയുടെ ചുമതല.
മൺട്രോതുരുത്തിലെ എല്ലാ വാർഡുകളും ഇനി വിരൽതുമ്പിൽ ലഭ്യമാകും.ഡ്രോൺ ഉപയോഗിച്ചും നേരിട്ടും വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റൽ ഡാറ്റാബാങ്ക് തയാറാക്കും.റോഡുകൾ, കലുങ്കുകൾ, പാലങ്ങൾ, തോടുകൾ, ആറ്, കായൽ ഇവയെല്ലാം മാപ്പ് ചെയ്യും.
പ്രളയമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ഡാറ്റാ ബാങ്ക് വഴികാട്ടിയാകും.
കയ്യേറ്റങ്ങൾ കണ്ടെത്താനും തടയാനും കഴിയും.ആഗോളതാപനത്തിന്റെ ഇരയായ മൺട്രോതുരുത്തിന്റെ പുനരധിവാസത്തിന് ഡിജിറ്റൽ സർവ്വേ വേഗതകൂട്ടുമെന്ന് പഞ്ചായത്തി പ്രസിഡന്റ് ബിനുകരുണാകരൻ പറഞ്ഞു.
ഒരോ വീടിൻ്റെയും ഫോട്ടോ, തറ വിസ്തീർണ്ണം., കുടുംബാഗങ്ങളുടെ ഉൾപ്പടെ മുഴുവൻ വിവരങ്ങളും ശേഖരിക്കുന്നു, തെരുവ് വിളക്ക്, പൊതു ടാപ്പ്, കണ്ടൽകാടുകൾ, ടൂറിസം സാദ്ധ്യത, പൊതു കെട്ടിടങ്ങൾ,കടവുകൾ, ടൂറിസം സർക്യൂട്ട് ഉൾപ്പടെ എല്ലാ വിവരങ്ങളും ഡിജിറ്റൽ ഇമേജ് ചെയ്യും.
ഭാവിയിൽ വികസന പദ്ധതികൾ ആസൂത്രണം അനായാസവും, കൃത്യമായും സ്ഥലം സന്ദർശിക്കാതെ ഓഫീസിൽ ഇരുന്ന് ചെയ്യാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ ഇവയുടെ എസ്റ്റിമേറ്റ് ഓഫീസിൽ ഇരുന്ന് തയ്യാറാക്കാൻ കഴിയുന്ന രീതിയിലാണ് ഇവ തയ്യാറാക്കുന്നത്.

Get real time update about this post categories directly on your device, subscribe now.