ലോക് ഡൗണ്‍കാലത്ത് നിര്‍മിച്ച കരകൗശല വസ്തുക്കളുടെ വില്‍പ്പനയും പ്രദര്‍ശനവും സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

മലപ്പുറത്ത് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ലോക് ഡൗണ്‍കാലത്ത് നിര്‍മിച്ച കരകൗശല വസ്തുക്കളുടെ വില്‍പ്പനയും പ്രദര്‍ശനവും അരീക്കോട്ട് തുടരുന്നു. അരീക്കോട്ടെ 123 ഡിവൈഎഫ്ഐ യൂണിറ്റുകളിലുള്ള കലാകാരന്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും നിര്‍മിച്ചവയാണ് പ്രദര്‍ശനത്തില്‍ലോക് ഡൗണില്‍ ഇരുന്ന് ബോറടിച്ചവരല്ല അരീക്കോട്ടെ കലാകാരന്‍മാരും കരകൗശല വിദഗ്ദ്ധരും.

കിട്ടിയ സമയം ക്രിയാത്മകമാക്കി. ഇപ്പോള്‍ അവ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും സൗകര്യമൊരുക്കിയിരിക്കുകയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. ലോക് ആര്‍ട് എക്‌സ്‌പോ എന്നിപേരിലാണ് മേള. ബോട്ടില്‍ ആര്‍ട്ടുകളും പെയിന്റിങ്ങുകളും കുടുംബശ്രീ പ്രവര്‍ത്തകരുണ്ടാക്കിയ വിഭവങ്ങളുമെല്ലാം മേളയിലുണ്ട്.

സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് മേള ഉദ്ഘാടനം ചെയ്തു. അരീക്കോട്ടെ 123 യൂണിറ്റുകളിലെ പ്രവര്‍ത്തകരാണ് ഈ ആശയത്തിന് പിന്നില്‍ അവരവരുടെ കഴിവുകള്‍ വളര്‍ത്തുന്നതിനുള്ള പ്രോത്സാഹനവും ഒപ്പം അവയുടെ വിപണസാധ്യതമനസ്സിലാക്കാനും ചെറിയ വരുമാനമുണ്ടാക്കാനും മേളകൊണ്ടായി..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News