ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പഠന സൗകര്യമൊരുക്കി മന്ത്രി എ കെ ബാലൻ

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പഠന സൗകര്യമൊരുക്കി മന്ത്രി എ കെ ബാലൻ. തരൂർ മണ്ഡലത്തിൽ പൊതു കേന്ദ്രങ്ങളിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന് 123 ടെലിവിഷനുകളാണ് വിതരണം ചെയ്തത്.

തരൂരിലെ 108 അങ്കണവാടികള്‍ക്കും, 13 ലൈബ്രറികള്‍ക്കും, ഒരു പകല്‍ വീടിനുമാണ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാനായി ടെലിവിഷൻ കൈമാറിയത്. വീട്ടിൽ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അടുത്തുള്ള അങ്കണവാടിയിലോ ലൈബ്രറിയിലോ പോയി ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിയും.

56 അംഗനവാടികളിലും 38 ലൈബ്രറികളിലും കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങളും, എല്‍ സി ഡി പ്രൊജക്ടര്‍, സ്‌ക്രീന്‍ എന്നിവയും നല്‍കിയിട്ടുണ്ട്. ഈ സൗകര്യം പ്രയോജനപ്പെടുത്തി ശാരീരിക അകലം പാലിച്ചുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാനാവും. വടക്കഞ്ചേരി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി എ കെ ബാലൻ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി ഭാഗമായി മണ്ഡലത്തിൽ നടപ്പിലാക്കുന്ന മെറിറ്റ് പദ്ധതിയിലൂടെയൊരുക്കിയ സൗകര്യം 638 വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും. ഇതോടെ മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുങ്ങിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel