കൊവിഡ് വായുവിലൂടെ പകരും; മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞര്‍

കൊവിഡ് വായുവിലൂടെയും പകരുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. നൂറോളം ശാസ്ത്രജ്ഞരാണ് കൊവിഡ് വായുവിലൂടെ പകരുമെന്നതിന് തെളിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.

അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന ജല കണങ്ങളിലൂടെ രോഗം മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ലോകാരോഗ്യസംഘടന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നും ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടു.

30 രാജ്യങ്ങളിലെ 239 ഗവേഷകര്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News