രാജ്യത്ത് കൊവിഡ് രോഗികൾ 7 ലക്ഷത്തിലേക്ക്‌; 24 മണിക്കൂറിൽ 24,248 രോ​ഗബാധിതർ

കൊവിഡ് വ്യാപന നിരക്ക് കുതിച്ചുയരുന്ന ഇന്ത്യയിൽ രോ​ഗബാധിതരുടെ എണ്ണം 6,97,413 ആയി.

24 മണിക്കൂറിനിടെ 24,248 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ സമയത്തിനുള്ളിൽ മാത്രം 425 പേരാണ് രോ​ഗം ബാധിച്ച് മരിച്ചത്. ഇതുവരെ 19,693 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

424,433 ആളുകൾ ഇതുവരെ രോ​ഗമുക്തി നേടിയിട്ടുണ്ടെന്നാണ് ഔദ്യോ​ഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 61 ശതമാനമാണ് നിലവിൽ രോ​ഗമുക്തി നിരക്ക്. 2,53,287 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
അതേസമയം കൊവിഡ്‌ ബാധിതരുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ ലോകത്ത്‌ മൂന്നാം സ്ഥാനത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News