തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് യുഎഇ കോൺസുലേറ്റ് മുൻ പി ആർ സരിത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം വിമാനത്താവളം വ‍ഴിയുളള സ്വര്‍ണ്ണക്കടത്തില്‍ തിരുവനന്തപുരം യുഎഇ എംബസിയിലെ മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കേസില്‍ നയതന്ത്രകാര്യലയത്തിലെ ചിലരെ കസ്റ്ററ്റംസിന് സംശയം. കസ്റ്റഡിയിലെടുത്ത സരിത്തിനെ വിശദദമായി ചോദ്യം ചെയ്യും. കേസ് അന്വേഷണം കോണ്‍സുലേറ്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥയിലേക്ക് എന്ന് സൂചന

വിമാനത്താവളത്തില്‍ നിന്ന് നിരവധി തവണ സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് നയതന്ത്ര പരിരക്ഷയുളള ബാഗേജില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടുന്നത്. മണ്ണക്കാട് പ്രവര്‍ത്തിക്കുന്ന യുഎഇ നയതന്ത്രകാര്യലയത്തിലെ മുന്‍ പി ആര്‍ ഒ സരിത്തിനെ കസ്റ്റംസ് പിടികൂടിയത് ഇരുരാജ്യങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്തിന് ഇങ്ങനെയും ചിലമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്ന സൂചന ലഭിച്ച കസ്റ്റംസ് അതീവരഹസ്യമായിട്ടാണ് ഒാപ്പറേഷന്‍ നടത്തിയതും. ബാഗേജ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയ സരിത്തിനെ കസ്റ്റ്റ്റംസ് കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ട് പോയി. അതീവപ്രാധ്യാനം ഉളള കേസായതിനാല്‍ കസ്റ്റംസ് കമ്മീഷണര്‍ നേരിട്ട് കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

സരിത്തുമായി നേരിട്ട് ബന്ധം ഉളള യുഎഇ കോണ്‍സുലേറ്റിലെ ഒരു ഉയര്‍ന്ന ഉദ്യേഗസ്ഥയിലേക്ക് നീങ്ങുന്നുവെന്നാണ് സൂചന. ഇവര്‍ നടത്തിയ വിദേശ യാത്രവിവരങ്ങള്‍ കസ്റ്റംസും ,റവന്യു ഇന്‍റലിജെന്‍ലസും ശേഖരിക്കുന്നുണ്ട്. മാധ്യമങ്ങുമായി ഒരു വിവരവും പങ്ക് വെയ്ക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഉന്നതങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. കസ്റ്റഡിലെടുത്ത സരിത്തിന്‍റെ അറസ്റ്റ് ഇന്നുണ്ടായേക്കും .

മണക്കാടുള്ള കേരളത്തിലെ യുഎഇയിലെ കോൺസുലേറ്റ്‌ ജനറലിന്റെ പേരിൽ വന്ന ബാഗേജിൽനിന്നാണ് 15 കോടി രൂപയുടെ സ്വർണം പിടിച്ചത്‌. ബാഗേജ് തനിക്ക് വന്നതല്ലെന്ന് കോൺസുലേറ്റ്‌ ജനറൽ വ്യക്തമാക്കിയിരുന്നു. സ്വർണത്തിന്റെ ഉറവിടം കണ്ടെത്താൻ കസ്റ്റംസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. കടത്തിന് പിന്നിൽ കോൺസുലേറ്റിലെ മുൻ ജീവനക്കാരിക്കും പങ്കെന്ന് സൂചനയുണ്ട്.

അതേസമയം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം കസ്റ്റംസ് കമ്മീഷണർ നേരിട്ട് ഏറ്റെടുത്തു എന്നും സൂചന. നയതന്ത്ര ബന്ധങ്ങൾ ഉള്ള കേസ് ആയതിനാൽ കസ്റ്റംസ് കമ്മീഷണർ തന്നെ നേരിട്ടു അന്വേഷിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം നിർദ്ദേശം നൽകിയതായാണ് പുറത്തുവരുന്ന സൂചന.

രണ്ടുദിവസം മുമ്പാണ് സ്വർണം വരുന്നതെന്ന വിവരം കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. യുഎഇ കോൺസുലേറ്റ്‌ ജനറലിന്റെ പേരിലുള്ള ബാഗേജാണ് എന്നത് കുഴപ്പിച്ചു. നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഇവ പരിശോധിക്കാൻ കസ്റ്റംസിന് അധികാരമില്ല. വിദേശത്തുനിന്നുള്ള വിവരം വിശ്വാസയോഗ്യമായതിനാൽ ബാഗേജ് വിടാനും തയ്യാറായില്ല. തൂക്കവും കാർഡ് ബോർഡ് പെട്ടിയുടെ നിറവുംവരെ കൃത്യമായിരുന്നു.

ബാഗേജ് പിടിച്ചെടുത്ത്‌ പരിശോധിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം ചോദിച്ചു. അനുവാദം ലഭിച്ചയുടൻ കോൺസുലേറ്റ്‌ ജനറലിന്റെ നേരിട്ടുള്ള സാന്നിധ്യവും കസ്റ്റംസ് അഭ്യർഥിച്ചു. തുടർന്ന്‌ ഞായറാഴ്‌ച രാവിലെ കാർഗോ കോംപ്ലക്സിൽ നേരിട്ട് ഹാജരായി. ബാഗേജിലുണ്ടായിരുന്ന എയർ കംപ്രസർ, ഡോർലോക്കുകൾ, ഇരുമ്പ് ടാപ്പുകൾ എന്നിവയ്ക്കുള്ളിൽ സ്വർണ്ണം കുത്തി നിറച്ചിരുന്നു.

ഇതല്ലാതെ ന്യൂഡിൽസും ബിസ്കറ്റുമാണ് ഉണ്ടായിരുന്നത്. സ്വർണം എങ്ങനെ കടത്താനായിരുന്നു ഉദ്ദേശ്യമെന്ന്‌ അറിവായിട്ടില്ല. ഇതിന് മുമ്പും ഇത്തരം ബാഗേജുകൾ വന്നിട്ടുണ്ടോയെന്നും സംശയം ഉയർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News