ഡബ്ള്യൂസിസിക്കെതിരെ സംവിധായിക വിധു വിൻസൻ്റ്; രാജിക്കത്ത് പുറത്തുവിട്ടു

വിമൻ ഇൻ സിനിമ കളക്ടീ വിനെതിരെ സംവിധായിക വിധു വിൻസൻ്റ് രംഗത്ത്.  വിധു വിൻസൻ്റ് സംഘടനയ്ക്ക് നല്‍കിയ രാജിക്കത്ത് പുറത്തുവിട്ടു. തന്‍റെ ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് തനിക്ക് നേരിടേണ്ടി വന്ന വ്യാജ പ്രചരണങ്ങളെക്കുറിച്ചും ഡബ്ല്യുസിസിയുമായി ബന്ധം അവസാനിപ്പിച്ചതിന്‍റെ കാരണങ്ങളും വെളിപ്പെടുത്തിയത്. സംഘടനയില്‍ തുടരാന്‍ താല്പര്യപ്പെടുന്നില്ലെന്ന് കാണിച്ച് നല്‍കിയ രാജിക്കത്തും സംവിധായിക പങ്കുവെച്ചിട്ടുണ്ട്.

സിനിമയിലെ വനിതാ സംഘടനയുടെ നിലപാടുകളെ വിമർശിക്കുന്നതാണ് രാജിക്കത്ത്. wcc ക്ക് ചില കാര്യങ്ങളിൽ ഇരട്ടത്താപ്പ് ഉണ്ടെന്നും ഇനി കൂടുതൽ അപമാനിതയാകാനില്ലെന്നും സംവിധായിക കത്തില്‍ പറയുന്നുണ്ട്.

പാർവ്വതി, ദീദി , റിമ എന്നിവർക്കെതിരെ രാജിക്കത്തിൽ വിധു വിൻസൻ്റ് വിമർശനം ഉന്നയിച്ചിട്ടുണ്ട്. ബി ഉണ്ണികൃഷ്ണൻ തൻ്റെ സിനിമ നിർമ്മിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം എങ്കില്‍ ഉയരെയിൽ സിദ്ദീഖിനൊപ്പം പാർവ്വതി അഭിനയിച്ചപ്പോൾ
wcc എവിടെയായിരുന്നു എന്നും സംവിധായിക ചോദിക്കുന്നു. ദിലീപുമായി അടുപ്പമുള്ളവരെ പൂർണ്ണമായി ഒഴിവാക്കി സിനിമയിൽ മുന്നോട്ട് പോകാനാവില്ലെന്നും കത്തില്‍ പറയുന്നു.

വിധു വിന്‍സെന്‍റിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News