പി എസ് സി അഭിമുഖങ്ങൾ മാറ്റിവച്ചു

എറണാകുളത്തും കോഴിക്കോടും ഈ മാസം 8 മുതൽ 10-ാം തീയതി വരെ തീരുമാനിച്ചിരുന്ന പി എസ് സി യുടെ അഭിമുഖങ്ങൾ മാറ്റിവച്ചു.

എറണാകുളത്തും കോഴിക്കോടും കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ച് കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

നേരത്തെ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പി.എസ്.സി ആസ്ഥാന ഓഫീസിലെ വകുപ്പുതല പരീക്ഷയും പ്രമാണ പരിശോധനയും ബുധനാഴ്ച മുതൽ ആരംഭിക്കുന്ന അഭിമുഖവും മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here