ട്രിപ്പിള്‍ ലോക്ഡൗണില്‍ ഇളവ്; പത്ത് കുടുംബശ്രീ ഹോട്ടലുകൾ തുറക്കാൻ തീരുമാനം

തിരുവനന്തപുരം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗണിൽ ഇളവ്. രാവിലെ 7 മുതൽ 11 മണി വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം

പലചരക്ക് – പഴം – പച്ചക്കറി കടകൾക്കാണ് ഇളവ് നല്‍കിയിട്ടുള്ളത്. അതേസമയം സാധനം വാങ്ങാൻ വരുന്നവർ കെെയില്‍ സത്യവാങ്മൂലം കരുതണം.

കൂടാതെ കൊവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പത്ത് കുടുംബശ്രീ ഹോട്ടലുകൾ തുറക്കാൻ തീരുമാനമായി.

ഇവിടെ നിന്ന് പാഴ്സൽ മാത്രമേ അനുവദിക്കൂ. ഹോം ഡെലിവറി സൗകര്യവും ഉണ്ടായിരിക്കും. നിലവിലെ ഹോട്ടലുകൾക്ക് പ്രവർത്തന അനുമതി നൽകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News