
തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ മുൻ നേതാവിന് മാർക്ക് ദാനം നൽകി എന്ന വസ്തുത വിരുദ്ധമായ പ്രചരണമാണ് ചില കൂലിയെഴുത്തുകാരും വലതു പക്ഷ മാധ്യമങ്ങളും വിദ്യാർത്ഥി സംഘടനകളും ഏറ്റെടുത്തിരിക്കുന്നത്. 2007-09 കാലയളവിൽ വുമൺ സ്‌റ്റഡീസ് പി.ജി. വിദ്യാർത്ഥികൾക്ക് അറ്റന്റെൻസ് നൽകാതെ വിദ്യാർത്ഥി വിരുദ്ധ നിലപാട് സ്വീകരിച്ചപ്പോൾ വുമൺ സ്‌റ്റഡീസിലെ വിദ്യാർത്ഥികൾ അദ്ധ്യാപികയ്ക്കെതിരെ സർവകലാശാലയിൽ പരാതിപ്പെടുയുണ്ടായി.
സർവകലാശാല അന്വേഷണത്തിനു ശേഷം സിന്റിക്കേറ്റ് വിദ്യാർത്ഥികളുടെ അറ്റന്റെൻസ് ശരിയായ നിലയില്ലാ അദ്ധ്യാപിക രേഖപ്പെടുത്തിയതെന്നും, പരാതിക്കാരായ വിദ്യാർത്ഥികൾക്ക് അറ്റന്റെ ൻസ് നൽകണമെന്നും 2010 ൽ തീരുമാനിക്കുകയുണ്ടായി. ഈ പരാതിക്കാരായ വിദ്യാർത്ഥികളിൽ എം.എസ്.എഫിന്റെ നേതാക്കൾ ഉൾപ്പെടെ ഉണ്ടായിരുന്നു.
എന്നാൽ സർവകലാശാല തീരുമാനം നടപ്പിലാക്കേണ്ട പ്രസ്തുത അദ്ധ്യാപിക ഈ തീരുമാനം പുഴ്ത്തി വയ്ക്കുകയും നടപ്പിലാക്കാതിരിക്കുകയുമാണ് ചെയ്തത്. ഉന്നത വിദ്യഭ്യാസത്തിനും ജോലി ആവശ്യങ്ങൾക്കുമായി വർഷങ്ങൾക്കു ശേഷം ഒർജിനൽ സർട്ടിഫിക്കറ്റ് കൈ പറ്റാൻ വന്നപ്പോഴാണ് 2010 ലെ ഈ സർവ്വകലാശാല സിന്റിക്കേറ്റിന്റെ തീരുമാനം അധ്യാപിക പൂഴ്ത്തിയ വിവരം ഈ വിദ്യാർത്ഥികൾ അറിയുന്നത്.
തുടർന്ന് സിന്റിക്കേറ്റ് ഇടപെട്ട് മുൻ തീരുമാനം 2018 ൽ നടപ്പിലാക്കി കൊടുക്കുകയും ചെയ്തു. ഇതിനോടകം വിദ്യാർത്ഥി പീഡനങ്ങളുടെ കേന്ദ്രമായി തീർന്ന കോൺഗ്രസ്റ്റ് അനുകൂലിയായ അദ്ധ്യാപികയോട് സർവ്വകലാശാല വിശദീകരണം ആരായുകയുണ്ടായി. ഇതിനെ തുടർന്നാണ് ഈ വ്യാജ പ്രചരണം അഴിച്ചു വിട്ടിരിക്കുന്നത്.
കാലിക്കറ്റ് സർവകലാശാലയുടെ വിശ്വാസ്യതയും വിദ്യാർത്ഥി പക്ഷത്ത് നിന്നുകൊണ്ട് സർവകലാശാല സ്വീകരിക്കുന്ന നടപടികളെ തകർക്കാൻ ശ്രമിക്കുന്ന തരത്തിൽ സർവകലാശാലയ്ക്കെതിരെ ദുഷ്ടലാക്കോടെ വ്യാജ പ്രചരണം നടത്തുന്നവരെ വിദ്യാർത്ഥി സമൂഹം തിരിച്ചറിച്ചറിയണമെന്ന് എസ്.എഫ്.ഐ കാലിക്കറ്റ് സർവ്വകലാശാല സബ് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here