ഉറവിടം അറിയാത്ത രോഗികൾ കൂടന്നതിൽ കാസര്‍കോട് ആശങ്ക കനക്കുന്നു. കാസർകോട് ജില്ലയിൽ 59 കണ്ടെയ്ൻമെൻറ് സോണുകളാണ് ജില്ലയിലുള്ളത്. രോഗികളുടെ എണ്ണം കൂടുന്നതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. ജില്ലയില്‍ 10 പേരിൽ കൂടുതൽ സമരങ്ങളിൽ പങ്കെടുക്കാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു.
സമ്പർക്കം വഴി രോഗങ്ങൾ ഉണ്ടായവരിൽ അധികവും കർണാടകയിൽ പോയവരാണ്. ദിവസേന അതിർത്തി കടന്നു പോകുന്നത് നിയന്ത്രിക്കും. മംഗളുരുവിലും കാസർകോട് ജില്ലയിലും പോയി വന്ന് ജോലി ചെയ്യുന്നവർ 28 ദിവസം തുടർച്ചയായി താമസിക്കണം.
കർണാടക അതിർത്തികളിൽ റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. തിരികെ വരുന്ന അതിഥി തൊഴിലാളികളെ കോൺട്രാക്ടർമാർ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കണമെന്നും അലഞ്ഞ് തിരിയുന്ന സ്ഥിതി അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് ജാഗ്രതയിൽ രജിസ്റ്റർ ചെയ്യാതെ ആരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരരുത്.
ഒരു വിധ കായിക മത്സരങ്ങളും അനുവദിക്കില്ല. ബേക്കൽ കോട്ടയിൽ ജൂലൈ 31 വരെ പ്രവേശനം അനുവദിക്കില്ല. മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പ്രവേശനം ഉണ്ടാകില്ല. ചരക്ക് വാഹനങ്ങളിലെ ജീവനക്കാർക്ക് ഭക്ഷണപ്പൊതികൾ നൽകും. കൊവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Get real time update about this post categories directly on your device, subscribe now.