
സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 167 പേരുടെ പരിശോധനാഫലം നെഗറ്റീവായി. സമ്പര്‍ക്കത്തിലൂടെ ഇന്ന് 35 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇത് ഗൗരവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്താണ് ഇന്ന് എറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് 35 പേര്‍ക്ക് മലപ്പുറത്ത് രോഗബാധ സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ജില്ല തിരിച്ച്
മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശ്ശൂർ 14, കണ്ണൂർ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസർകോട് 6, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8
തിരുവനന്തപുരം 7,കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശ്ശൂർ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5, കണ്ണൂർ 10, കാസർകോട് 12 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗമുക്തരുടെ കണക്ക്.
സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. ദിവസേനയുള്ള മംഗലാപുരം യാത്ര അനുവദിക്കില്ലെന്നും ജോലി ആവശ്യത്തിനായി പോയിവരുന്നവര്‍ ഇത് ആഴ്ചയില്‍ ഒന്ന് എന്ന തരത്തില്‍ ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്ത് സാമൂഹ്യവ്യാപനം ഉണ്ടാവാതിരിക്കാനാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ജൂണ്‍ ആരംഭത്തില്‍ 166 കേസുകളാണ് ഉറവിടം അരിയാത്തതായി ഉണ്ടായിരുന്നത് എന്നാല്‍ ഇതില്‍ 125 കേസുകളുടെ ഉറവിടം പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തി ഇനി 25 കേസുകളുടെ മാത്രമാണ് ഉറവിടം കണ്ടെത്താനുള്ളത് ഇതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
മന്ത്രിമാരുടെ ഓഫീസുകളില്‍ മിനിമം സ്റ്റാഫുകളെമാത്രം വച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്താകെ 104 പാരാമിലിട്ടറി ഓഫീസര്‍മാര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട് ഇവരില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here