തിരുവനന്തപുരം സ്വര്‍ണക്കടത്ത് സരിത്തിനെ കൊച്ചിയില്‍ കസ്റ്റംസ് കമ്മീഷണറുടെ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്തു

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സരിത്തിനെ കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറുടെ ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്തു.

യുഎഇ കോൺസുലേറ്റുമായി അടുത്ത ബന്ധമുള്ള യുവതിയടക്കം അഞ്ച് പേർക്ക് കൂടി തട്ടിപ്പിൽ പങ്കുണ്ടെന്നു ചോദ്യം ചെയ്യലിൽ സരിത്ത് കസ്റ്റംസിനോട് സമ്മതിച്ചു.

റോ ഉൾപ്പടെ മറ്റ് ദേശീയ അന്വേഷണ ഏജൻസികളും സരിത്തിനെ ചോദ്യം ചെയ്യും. മുൻപ് എട്ടു തവണ സരിത്തും കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷും ചേർന്ന് സമാന രീതിയിൽ സ്വർണം കടത്തിയിട്ടുണ്ട്.

15 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണം കടത്താനുള്ള ശ്രമത്തിനിടെയാണ് സരിത്ത് കസ്റ്റംസിന്റെ പിടിയിലാകുന്നത്. ഇയാൾക്ക് പുറമെ മുൻ യുഎഇ കോൺസുലേറ്റ് പിആർഒ സ്വപ്ന സുരേഷിനും സ്വര്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതാണ് കസ്റ്റംസിന് സരിത്ത് നൽകിയ മൊഴി.

പിടിക്കപ്പെടുന്നതിനു മുൻപ് എട്ട് തവണ താൻ സ്വർണം കടത്തിയതായി സരിത്ത് കസ്റ്റംസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഓരോ തവണയും സരിത്തും സ്വപ്ന സുരേഷും മാറി മാറിയാണ് സ്വർണം കടത്തിയത്.

യുഎഇ കോൺസുലേറ്റിന്റെ വ്യാജ രേഖകൾ ഉപയോഗിച്ച് സ്വർണം കടത്തിയിരുന്ന ഇവർ നയതന്ത്ര ബാഗേജ് ആയതിനാൽ പരിശോധിക്കാൻ അവകാശമില്ല എന്ന് പരിശോധനയ്ക്ക് എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

സ്വപ്ന സുരേഷിന് യുഎഇ കോണ്സുലേറ്റിലെ ഉന്നതരുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് എന്നും ചോദ്യം ചെയ്യലിൽ സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഡിപ്പ്ലോമാറ്റിക് ബാഗേജിൽ മുപ്പത് കിലോ സ്വർണം കടത്തിയ സംഭവത്തിൽ സരിത്തിനെ കൂടാതെ സ്വപ്നയടക്കം അഞ്ചോളം പേര് പിടിയിലാകാൻ ഉണ്ടെന്നാണ് കസ്റ്റംസിന്റെ കണക്കു കൂട്ടൽ.

പ്രതികളെ ചോദ്യം ചെയ്യാൻ വിട്ടു നൽകണമെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനായ റോയും ഇന്റലിജൻസ് ബ്യൂറോയും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പ്രതിയെ സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിൽ ഹാജരാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here