കൈരളി ന്യൂസ് ഇംപാക്ട്; കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം നടത്തിയവര്‍ക്കെതിരെ കേസ്

കൊല്ലം പരിമണത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങൾ ലംഘിച്ച് യോഗം നടത്തിയ ലയൺസ് ക്ലബ് ഭാരവാഹികൾക്കെതിരേയും ഹോട്ടൽ മാനേജർക്കെതിരേയും പോലീസ് കേസെടുത്തു. പ്രസിഡന്റ് പരമേശ്വരൻ കുട്ടി ഹോട്ടൽ മാനേജർ രഞ്ചിത്ത് എന്നിവർ ഉൾപ്പടെ 32 പേർക്കെതിരെ ചവറ പോലീസ് കേസെടുത്തു.

ലയൺസ് ക്ലബ് ഡിസ്ട്രിക്ക് 318 ന്റെ ഗവർണ്ണർ കൊല്ലം സ്വദേശി പരമേശ്വരൻ കുട്ടിയുടെ നേതൃത്വത്തിലാണ് പി.എസ്.എ.റ്റി കൂളിംങ് എന്ന പേരിൽ ക്ഷണകത്തിറക്കി യോഗം വിളിച്ചത്.

പ്രസിഡന്റ് T20 എന്ന വാട്ട്സാപ്പ് ഗ്രൂപിൽ നിന്നാണ് സന്ദേശം അയച്ചത് 36 ക്ലബുകളിൽ 18 ക്ലബുകളുടെ യോഗം പരിണത്തെ ഹോട്ടലിന്റെ ഭാഗമായ കായൽ റിസോർട്ടിൽ വെച്ച് 4ാം തീയതി ചേർന്നു. ബാക്കി 18 ക്ലബുകളുടെ ചേരാനിരുന്ന യോഗമാണ് പോലീസ് ഇടപെട്ട് തടഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here