പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 419 മീറ്ററായതിനെ തുടർന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ചാലക്കുടി പുഴയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും കളക്ടർ ജാഗ്രതാ മുന്നറിയിപ്പ് നൽകി.
424 മീറ്ററാണ് ഡാമിന്‍റെ പൂര്‍ണ സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടർന്നാണ് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ഇനിയും ജലനിരപ്പ് ഉയർന്ന് 419.4 മീറ്ററായാൽ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകിവിടും എന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിടുണ്ട്.
Get real time update about this post categories directly on your device, subscribe now.