ജിഡിപി ഇടിയും; കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിന്റെ റിപ്പോർട്ട്‌

ജിഡിപി ഇടിയുമെന്ന്‌ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ്‌ ജൂൺ മാസ അവലോകന റിപ്പോർട്ടില്‍ വെളിപ്പെടുത്തി. ജിഡിപി ഇടിയുമെന്ന്‌ റിസർവ്‌ ബാങ്ക് പണനയ റിപ്പോർട്ടിൽ ‌വിലയിരുത്തിയെങ്കിലും തോത്‌ പുറത്തുവിട്ടിരുന്നില്ല. മേയിൽ രാജ്യത്തിന്റെ കയറ്റുമതി 36.5 ശതമാനം ചുരുങ്ങി.

ഇലക്‌ട്രോണിക്‌ സാമഗ്രി, വസ്‌ത്രം, പെട്രോളിയം ഉൽപ്പന്നം, ആഭരണം എന്നിവയുടെ കയറ്റുമതിയിൽ വൻഇടിവുണ്ടായി. ഔഷധം, അരി, ഇരുമ്പയിര്‌ എന്നിവയുടെ കയറ്റുമതിയിൽ വളർച്ചയുണ്ടായി. ഇറക്കുമതി 51.1 ശതമാനം ചുരുങ്ങി. മൊത്ത വിലസൂചിക പണപ്പെരുപ്പ നിരക്കും പൂജ്യത്തിന്‌ താഴേക്ക്‌‌ നീങ്ങി. പെട്രോളിയം, ധാതുക്കൾ, വസ്‌ത്രമേഖല, രാസവസ്‌തുക്കൾ, അടിസ്ഥാനലോഹം എന്നീ മേഖലകളിലുണ്ടായ തളർച്ചയാണ്‌ ഇതിനു കാരണം.

ഏപ്രിൽ, മെയ്‌ മാസങ്ങളിൽ നികുതിവരുമാനത്തിൽ കുറവുണ്ടായി. മേയിൽ ധനകമ്മി 4.7 ലക്ഷം കോടിയായി. ജൂൺ 19ലെ കണക്കുപ്രകാരം വിപണിയിൽനിന്ന്‌ കേന്ദ്രം എടുത്ത കടം 2.82 ലക്ഷം കോടിയാണ്‌. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച്‌ 51 ശതമാനം കൂടുതൽ. മൊത്തം കടബാധ്യത കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 12.3 ശതമാനം‌ അധികം. അതെസമയം, ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ 3.7 ശതമാനം വളർച്ച രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News