പുതിയ കരട്‌ നയം വരും; ഓൺലൈൻ വ്യാപാരത്തിന്‌ കടുത്ത നിയന്ത്രണം

പുതിയ ഇ– കൊമേഴ്സ് കരട്‌ നയത്തിലൂടെ ഓൺലൈൻ വ്യാപാരത്തിന്‌ കടുത്ത നിയന്ത്രണം കൊണ്ടുവരും. ആമസോൺ, ആൽഫബെറ്റ്, ഗൂഗിൾ, ഫെയ്സ്ബുക് തുടങ്ങിയ വൻകിട ഓൺലൈൻ കമ്പനികളുടെ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിരീക്ഷണം ശക്തമാക്കുന്ന വ്യവസ്ഥകളാണ്‌ കരടിലുള്ളത്‌.

സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാൻ‌ ഇ–കൊമേഴ്സ് റെഗുലേറ്ററെ നിയമിക്കും. വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പാണ്‌ കരട്‌ തയാറാക്കിയത്‌. കമ്പനികളുടെ സോഴ്സ് കോഡ്‌, അൽഗോരിതം എന്നിവ പരിശോധിക്കാൻ സർക്കാരിന്‌ അധികാരമുണ്ടാകും.

ഡിജിറ്റൽ മേഖലയിലെ ഭീമൻ കമ്പനികൾ തദ്ദേശീയ വാണിജ്യ ശൃംഖലയുടെ നിലനിൽപ്പ്‌ അപകടത്തിലാക്കുന്ന സാഹചര്യം ഒഴിവാക്കും. പ്രവർത്തനങ്ങൾ രാജ്യതാൽപ്പര്യങ്ങൾക്കു വിരുദ്ധമായാൽ നിരീക്ഷിക്കാനും നടപടിയെടുക്കുന്നതിനും അധികാരമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News