രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ ഏഴുലക്ഷം; മരണം ഇരുപതിനായിരവും കടന്നു

രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ ഏഴുലക്ഷവും മരണം ഇരുപതിനായിരവും കടന്നു. രോഗപ്രതിരോധത്തിൽ ഗുരുതര അലംഭാവം സംഭവിച്ച അമേരിക്കയും ബ്രസീലും മാത്രമാണ്‌ രോ​ഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക്‌ മുന്നിലുള്ളത്‌. മരണത്തിൽ ലോകത്ത് എട്ടാമതാണ്‌ ഇന്ത്യ. ദിനം പ്രതിയുള്ള രോഗികളുടെ എണ്ണം തുടർച്ചയായി ഇരുപതിനായിരം കടന്നു.

ഗുജറാത്തിൽ രോഗ ബാധിതരുടെ എണ്ണം നാല്പതിനായിരമായി. 1962 പേർ ഇത് വരെ മരിച്ചു. കർണാടകയിൽ ദിനപ്രതിയുള്ള രോഗികളുടെ എണ്ണം രണ്ടായിരത്തിന് അടുക്കുന്നു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ദില്ലിയിലും ക്രമാതീതമായി ഉയരുന്നു.

ജനുവരി 30ന്‌ ആദ്യ രോ​ഗി റിപ്പോർട്ടുചെയ്യപ്പെട്ടശേഷം 117 ദിവസമെടുത്താണ്‌ ഒരു ലക്ഷമെത്തിയത്‌. അഞ്ചുലക്ഷമെത്താൻ വേണ്ടിവന്നത് 39 ദിവസം. പിന്നെ പത്തുദിവസകൊണ്ട് 7,20,000 ആയി.

ഓരോ അഞ്ചുദിവസത്തിലും ഒരു ലക്ഷം രോ​ഗികൾവീതം വര്‍ധിക്കുന്നു‌. മാർച്ച്‌ 13ന് ആദ്യ കോവിഡ്‌ മരണമുണ്ടായി.‌ 10000 മരണമെത്താൻ 95 ദിവസം വേണ്ടിവന്നു. എന്നാൽ, 20000 എത്താൻ വേണ്ടിവന്നത് 20 ദിവസംമാത്രം‌. ഒരാഴ്‌ചയായി ദിവസം നാനൂറിലേറെയാണ്‌ മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News