സ്വർണ്ണക്കടത്ത് കേസ്; സ്വപ്ന സുരേഷും ഐടി സെക്രട്ടറിയുമായി ബന്ധപ്പെടുത്തി വ്യാജ ആരോപണം ഉന്നയിച്ചതിൽ ദുരൂഹത

സ്വർണ്ണണക്കടത്തുമായി ബന്ധമുള്ള സ്വപ്ന സുരേഷും ഐ ടി സെക്രട്ടറിയുമായി ബന്ധപ്പെടുത്തി വ്യാജ ആരോപണം ഉന്നയിച്ചതിൽ ദുരൂഹത. ചാനലുകളിൽ ഐറ്റി സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് കോൺഗ്രസ്സ് നേതാവാണ്.

പ്രദേശത്തെ കോൺഗ്രസ്സ് നേതാവായ ബാലകൃഷ്ണനാണ് ചാനലുകളെ വിളിച്ച് വരുത്തി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത്.

മുടവൻമുകൾ ട്രാവൻകൂർ അപാർട്ട്മെൻറിൽ സ്വപ്ന സുരേഷിൻ്റെ ഫ്ലാറ്റിൽ ഐ റ്റി സെക്രട്ടറി ശിവശങ്കർ നിത്യ സന്ദർശകനാണെന്ന് ബാലകൃഷ്ണൻ ചാനലുകളിൽ പറയുന്നത്.

ഒരു വർഷം മുമ്പ് സ്വപ്ന സുരേഷ് ഇവിടെ നിന്ന് താമസം മാറിയിരുന്നു. ഇതു വരെ ഉന്നയിക്കാത്ത ആരോപണമാണ് ഇപ്പോൾ ഉന്നയിക്കുന്നത്. കോൺഗ്രസ്സിൻ്റെ ബൂത്ത് പ്രസിഡണ്ടാണ് ബാലകൃഷ്ണൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News