പ്രതിപക്ഷത്തിന്‍റെ ആരോപണം പൊളിയുന്നു; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരുംവിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണര്‍ അനീഷ് ബി രാജ്.

കേസ് അന്വേഷണ ഘട്ടത്തിലായതിനാല്‍ കൂടുതലൊന്നും വെളിപ്പെടുത്താനാവില്ലെന്നും അനീഷ് ബി രാജ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്താന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്.

ഇതിന്റെ ഭാഗമായാണ് ഇന്നലെ കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രതികളെ സഹായിക്കാന്‍ ഫോണ്‍കോളുകള്‍ പോയി എന്ന് പത്രസമ്മേളനത്തില്‍ ആരോപണമുന്നയിച്ചത്.

എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലോടെ ഈ ആരോപണം കഴമ്പില്ലാത്തതാണെന്ന് വ്യക്തമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News