എസ്എൻഡിപി യൂണിയൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ്; സുഭാഷ് വാസുവിനും സുരേഷ് ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു

മാവേലിക്കര എസ് എൻ ഡി പി യൂണിയൻ ക്രമക്കേടുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഭാരവാഹികളായ സുഭാഷ് വാസുവിനും സുരേഷ് ബാബുവിനും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ പി വിജയഭാനു ഇരുവർക്കും വേണ്ടി ഹാജരായി.

ഗൂഢാലോചന, വഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇരുവർക്കും എതിരെ കേസ് എടുത്തിരുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച മറ്റൊരു ഹർജിയും കോടതിയുടെ പരിഗണനയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here