കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ്

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. പുത്തൂര്‍ സ്വദേശി മനോജിനെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തില്‍ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്.

കഴിഞ്ഞ 2ാം തീയതി ദുബായില്‍ നിന്ന് വന്ന് പുത്തൂരില്‍ നിരീക്ഷണത്തിലായിരുന്നു. മനോജിന് കോവിഡ് സ്ഥിതീകരിച്ചതോടെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാര നടപടികള്‍ സ്വീകരിക്കും.

അതേസമയം ഒപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്ത് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News