അശ്രദ്ധ കാണിച്ചാല്‍ ഏത് നിമിഷവും സമൂഹവ്യാപനം ഉണ്ടായേക്കാം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വലിയ ജനസാന്ദ്രതയുള്ള കേരളം പോലൊരു സംസ്ഥാനത്തില്‍ വലിയ തോതില്‍ രോഗം പടരാതിരിക്കാന്‍ നഗരങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങല്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാന ശരാശരിയെക്കാള്‍ മുകളിലാണ് കൊച്ചിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. കൊച്ചിയിലെ ടെസ്റ്റുകളുടെ എണ്ണം കൂട്ടും. അശ്രദ്ധ കാണിച്ചാല്‍ ഏതുനിമിഷവും ഒരു സൂപ്പര്‍ സ്പ്രൈഡും തുടര്‍ന്ന സമൂഹവ്യാപനവും ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരത്ത് സംഭവിച്ച സ്ഥിതിവിശേഷം കൊച്ചിയിലും കോഴിക്കോടും ആവര്‍ത്തിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഇന്ന് 272പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി ഇന്ന് 68പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 111പേര്‍രോഗമുക്തരായി. മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21,കണ്ണൂര്‍ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസര്‍കോട് 13, പത്തനംതിട്ട 12,കൊല്ലം 11,തൃശൂര്‍ 10,കോട്ടയം 3, വയനാട് 3,ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇവരില്‍ 38പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 157പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 15 സമ്പര്‍ക്ക രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News