സര്‍ക്കാരുമായി ബന്ധപ്പെട്ട് തട്ടിപ്പ് ഉണ്ടായിട്ടില്ല; വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം ഇല്ല; കേ​ന്ദ്രം പ്ര​ഖ്യാ​പി​ക്കു​ന്ന ഏ​ത് അ​ന്വേ​ഷ​ണ​ത്തേ​യും സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന ഏ​ത് അ​ന്വ​ഷ​ണ​ത്തേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് തട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ ഏജന്‍സിക്കു വേണ്ടി ചെയ്ത ജോലിയിലും തട്ടിപ്പില്ലായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള സര്‍ക്കാരിന് ഇതില്‍ ഒരു ഉത്തരവാദിത്തവുമില്ല, ആരെയും സംരക്ഷിക്കേണ്ട ബാധ്യതയുമില്ല

കള്ളക്കടത്ത് സാധനങ്ങള്‍ വന്നത് യു.എ.ഇ കോണ്‍സുലേറ്റിനുള്ള പാര്‍സലായി. വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം ഇല്ല. ഐ.ടി. വകുപ്പുമായും ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സി​ബി​ഐ അ​ന്വേ​ഷ​ണം ഉ​ൾ​പ്പെ​ടെ കേ​ന്ദ്രം പ്ര​ഖ്യാ​പി​ക്കു​ന്ന ഏ​ത് അ​ന്വേ​ഷ​ണ​ത്തി​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ സം​ബ​ന്ധി​ച്ച് പൂ​ർ​ണ സ​മ്മ​ത​മാ​ണ്. തെ​റ്റു​കാ​രെ പൂ​ർ​ണ​മാ​യും ക​ണ്ടെ​ത്ത​ണം. ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വേ​ര​റു​ക്കു​ക ത​ന്നെ ചെ​യ്യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News