ആരെയും സംസാരിച്ചു വീഴ്ത്തുന്ന പ്രകൃതം; സാമ്പത്തികമായി വളര്‍ന്നത് കുറഞ്ഞ കാലയളവില്‍; സ്വപ്നയുടെ ജീവിതം ഏറെ ദുരൂഹതകള്‍ നിറഞ്ഞത്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് തിരയുന്ന സ്വപ്നയുടെ ജീവിതം ഏറെ ദുരൂഹതകള്‍ നിറഞ്ഞത്. ആരെയും സംസാരിച്ചു വീഴ്ത്തുന്ന പ്രകൃതമാണവര്‍രക്കെന്ന് പരിചയക്കാര്‍ പറയുന്നു. സ്വപ്ന ചെയ്തിരുന്ന ജോലിയെകുറിച്ച് വരെ അടുത്ത ബന്ധുക്കളില്‍ പലര്‍ക്കും വ്യക്തമായി അറിയില്ല

ബിരുദം മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള സ്വപ്ന കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ നേടിയത് അത്ഭുതകരമായ വളര്‍ച്ചയാണ്. അറബി, ഇംഗ്ലീഷ്, ഉറുദ്ദു, ഹിന്ദി എന്നീ നാല് ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യുന്ന ഇവരുടെ ആകര്‍ഷണീയമായ പെരുമാറ്റം ഉന്നതരുമായി ബന്ധം സ്ഥാപിക്കാന്‍ സഹായകമായി.

സ്വപ്ന സുരേഷ് ജനിച്ചതും വളര്‍ന്നതും അബുദാബിയിലാണ്. അബുദാബിയിലെ ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാരനായിരുന്ന അച്ഛന്റെ ബിസിനസില്‍ ചെറുപ്രായത്തില്‍ തന്നെ സ്വപ്ന പങ്കാളിയായി. പതിനെട്ടാം വയസില്‍ വിവാഹം .ഭര്‍ത്താവുമായി ചേര്‍ന്നായി പിന്നീടുള്ള ബിസിനസുകള്‍.

സാമ്പത്തികമായി ബിസിനസ് തകര്‍ന്നതോടെ സ്വപ്ന നാട്ടിലെത്തി. അധികം വൈകാതെ വിവാഹ മോചനവും നേടി. കേരളത്തില്‍ ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരിയായാണ് സ്വപ്ന തുടങ്ങുന്നത് . ഇവിടെനിന്നും ഉണ്ടാക്കിയ ബന്ധം എയര്‍ ഇന്ത്യാ സാറ്റ്‌സിലെത്തിച്ചു. പക്ഷേ അവിടെ വച്ച് മറ്റൊരു ജീവനക്കാരനെതിരെ വ്യാജരേഖ ഉണ്ടാക്കിയതിന് പിടിക്കപ്പെട്ടു.

ഈ കേസുമായി ബന്ധപ്പെട്ട് സ്വപ്നക്കെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ടു തവണ ക്രൈം ബ്രാഞ്ച് സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. എയര്‍ ഇന്ത്യ സാറ്റ്‌സിലെ ജോലിക്കിടയിലുണ്ടാക്കിയ വിപുലമായ ബന്ധമുപയോഗിച്ച് യു.എ.ഇ കോണ്‍സുലേറ്റിലെ കോണ്‍സുലാര്‍ ജനറലിന്റെ പി.എ ആയി. എന്നാല്‍ കോണ്‍സുലേറ്റില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയതിന് പുറത്താക്കുകയായിരുന്നു.

ഇവിടെ വച്ചുതന്നെയാണ് സരിത്തുമായുള്ള ബന്ധം തുടങ്ങുന്നത്. ഔദ്യോഗികമായി ഒരു വിവാഹം മാത്രമെ കഴിച്ചിട്ടുള്ളു എങ്കിലും ഇവര്‍ക്ക് മറ്റ് മൂന്ന് ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ അവസാനത്തേതാണ് സരിത്ത്. കുറഞ്ഞ കാലയളവില്‍ സാമ്പത്തികമായി ഒരുപാട് വളര്‍ന്ന സ്വപ്ന തലസ്ഥാനത്തെ കണ്ണായ സ്ഥലത്ത് വലിയൊരു കെട്ടിട നിര്‍മാണത്തിന് തുടക്കം കുറിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News