സ്വപ്‌നയ്ക്ക് യുഎഇ കോണ്‍സുലാര്‍ ജനറലിന്റെ ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’

വിവാദ വനിത സ്വപ്‌ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിന്റെ ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’. കോണ്‍സുലേറ്റില്‍ നിന്ന് പിരിഞ്ഞ സ്വപ്‌നയ്ക്ക് കോണ്‍സുല്‍ ജനറല്‍ നല്‍കിയത് ഗുഡ് സര്‍ട്ടിഫിക്കറ്റ്.

യു.എ.ഇ കോണ്‍സുലേറ്റിലെ കോണ്‍സുലാര്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നല്ല പ്രവര്‍ത്തനത്തിലൂടെ മികച്ച സംഭാവന നല്‍കിയിട്ടുള്ള ജീവനക്കാരിയാണ് സ്വപ്‌ന എന്നും സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു.

ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പല സ്ഥലങ്ങളിലും സ്വപ്ന കയറിപ്പറ്റിയത്. സ്വാഭാവികമായും ആര്‍ക്കും സംശയം തോന്നുകയുമില്ല.

യു.എ.ഇ കോണ്‍സുലേറ്റിലെ കോണ്‍സുലാര്‍ ജനറലിന്റെ പി.എ ആയ സ്വപ്ന കോണ്‍സുലേറ്റില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയതിന് പുറത്താക്കുകയായിരുന്നു. ഇത്തരം അഴിമതി ഓരോപണം നേരിട്ടയാള്‍ക്കാണ് ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here