രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴേകാൽ ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഏഴേകാൽ ലക്ഷം കടന്നു. മരണനിരക്കും ഉയരുന്നു. അടിയന്തര ഘട്ടങ്ങളിൽ കൊറോണ രോഗികൾക്ക് “റെംടെസിവർ” മരുന്ന് നൽകാൻ ഡ്രഗ് കണ്ട്രോൾ ഓഫ്‌ ഇന്ത്യ അനുമതി നൽകി മാർഗനിർദേശം പുറത്തു ഇറക്കി.

വേഗം രോഗവിമുക്തി നേടാൻ മരുന്നിന് കഴിയുന്നതായി നേരത്തെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. അതെ സമയം പശ്ചിമ ബംഗാളിൽ ഒറ്റ ദിവസത്തിനുള്ളിൽ 850 പേരിൽ രോഗം സ്ഥിരീകരിച്ചു.

ഇതാദ്യമായാണ് 24 മണിക്കൂറിനുള്ളിൽ ഇത്ര അധികം പേരിൽ രോഗം കണ്ടെത്തുന്നത്. കർണാടകയിൽ 1498 പുതിയ രോഗികൾ. ദില്ലിയിൽ പുതിയ രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇത് വരെ 3165 പേർ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News