കണ്ണൂർ കോർപറേഷനിൽ മേയർ തിരഞ്ഞെടുപ്പ് ഇന്ന്

കണ്ണൂർ കോർപറേഷനിൽ മേയർ തിരഞ്ഞെടുപ്പ് ഇന്ന്. മുസ്‌ലിം ലീഗുമായുള്ള ധാരണയുടെ ഭാഗമായി കോൺഗ്രസിലെ സുമ ബാലകൃഷ്ണൻ രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്.

കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ.തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കലക്ട്രേറ്റിലും പരിസര പ്രദേശങ്ങളിലും കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

രാവിലെ 10.30 മുതൽ തിരഞ്ഞെടുപ്പ് തീരും വരെയാണ് കോവിഡ്‌ മുൻകരുതലിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here