ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നി​ന്ന് അ​മേ​രി​ക്ക ഔ​ദ്യോ​ഗി​ക​മാ​യി പിന്‍മാ​റി

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നി​ന്ന് അ​മേ​രി​ക്ക ഔ​ദ്യോ​ഗി​ക​മാ​യി പിന്‍മാ​റി. തീരുമാനം വൈറ്റ് ഹൗസ് ഔദ്യോഗികമായി ഐക്യരാഷ്‍ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു.

വൈ​റ്റ് ഹൗ​സി​ലെ​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ലെ​യും ഉ​ന്ന​ത വൃ​ത്ത​ങ്ങ​ള്‍ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​താ​യി ബി​ബി​സി അ​ട​ക്ക​മു​ള്ള അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മങ്ങളാണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തത്.

ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഒരു രാജ്യത്തിന് പുറത്തുപോകാനുള്ള തീരുമാനം ഒരു വര്‍ഷം മുന്‍പ് അറിയിക്കണമെന്നാണ് ചട്ടം. അതിനാല്‍ അടുത്ത വര്‍ഷം ജൂലൈ 6 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും.

കോ​വി​ഡ് വി​ഷ​യ​ത്തി​ല്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൈ​ന​യ്ക്ക് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ് നേ​ര​ത്തെ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നി​ന്ന് അ​മേ​രി​ക്ക പിന്‍മാറുമെന്ന് ഭീഷണിപ്പെടുത്തുകയും സംഘടനയ്ക്കു‍ള്ള ധ​ന​സ​ഹാ​യം നി​ര്‍​ത്ത​ലാ​ക്കുകയും ചെയ്തിരുന്നു. കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന് പി​ന്നി​ല്‍ ചൈ​ന​യാ​ണെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൈ​ന​യെ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​ണെ​ന്നുമാണ് സംഘടനയ്ക്കെതിരെ തിരിയാന്‍ കാരണമെന്നായിരുന്നു ട്രംപിന്‍റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel