സിബിഎസ്ഇ സിലബസിൽ നിന്ന് ഭരണ ഘടനാ ആശയങ്ങൾ പുറത്ത്; അന്തസത്ത ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

സിബിഎസ്ഇ സിലബസിൽ നിന്ന് ഭരണ ഘടനാ ആശയങ്ങൾ പുറത്ത്. മതേതരത്വം, ഫെഡറലിസം തുടങ്ങിയ ഭാഗങ്ങളാണ് സിലബസിൽ നിന്ന് ഒഴിവാക്കിയത്. പ്ലസ് വൺ പൊളിറ്റിക്സ് പാഠപുസ്തകത്തില്‍ നിന്നാണ് ഭരണ ഘടനാ ആശയങ്ങൾ ഒഴിവാക്കിയത്.

പത്താം ക്ലാസിലെ സാമൂഹ്യ പാഠത്തിൽ നിന്ന് ജനാധിപത്യവും വൈവിധ്യവും പുറത്താക്കി. പ്ലസ് വണിൽ പൗരത്വം, ദേശീയത, ഫെഡറലിസം പാഠങ്ങൾ പൂർണമായും ഒഴിവാക്കി. തദ്ദേശ സ്ഥാപനങ്ങളെകുറിച്ചുള്ള 7ആം പാഠത്തിലെ ഭാഗവും ഒഴിവാക്കിയിട്ടുണ്ട്.
പ്ലസ് ടു സിലബസിൽ നിന്ന് ആസൂത്രണ കമ്മീഷന്റെ ഭാഗവും ഒഴിവാക്കി.

സിബിഎസ്ഇ തീരുമാനത്തിന് എതിരെ വൻ പ്രതിഷേധം ആണ് ഇതിനോടകം ഉയര്‍ന്നിരിക്കുന്നത്. കൊവിഡ്‌ പശ്ചാത്തലത്തിൽ ആണ് സിലബസ് സിലബസ് സിബിഎസ്ഇ 30% കുറച്ചത്. സിലബസിന്‍റെ അന്തസത്ത ചോരാതെയാണ് സിലബസ് കുറച്ചു എന്നായിരുന്നു സർക്കാർ വാദം എന്നിരിക്കെയാണ് ഭരണ ഘടനാ ആശയങ്ങൾ ഉള്‍പ്പെടെ പ്രസക്തമായ ഭാഗങ്ങള്‍ ഒ‍ഴിവാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News