സ്വര്‍ണ്ണക്കടത്ത് കേസ്; കേന്ദ്ര ധനകാര്യ മന്ത്രാലയം വിവരങ്ങൾ തേടി

ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വർണം കടത്തിയ സംഭവത്തിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം കസ്റ്റംസിൽ നിന്ന് വിവരങ്ങൾ തേടി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ധനകാര്യമന്ത്രി നിർമലാ സീതാരാമാനുമായി കൂടിക്കാഴ്ച്ച നടത്തി.

നയതന്ത്ര വിഷയമായതിനാൽ വിദേശകാര്യ മന്ത്രാലയം യു. എ. ഇ അധികൃതരുമായി ചർച്ച നടത്തി. അതെ സമയം വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുമെന്ന സൂചന നൽകി ബിജെപി ദേശിയ വക്താവ് സാംബിത് പത്രോ ട്വീറ്റ് ചെയ്തു. കേസിനെകുറിച്ച് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് എന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നികുതി വകുപ്പിന്റെ ഭാഗമാണ് കസ്റ്റംസ്.നികുതി വെട്ടിപ്പിനെക്കുറിച്ചു അവർ അന്വഷിക്കുന്ന കേസിന്റെ ഗതി പരിശോധിച്ച ശേഷം തുടർ അന്വഷണം നടത്താനാണ് കേന്ദ്ര തീരുമാനം. ഇതിന്റെ ഭാഗമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ കസ്റ്റംസിൽ നിന്നും അന്വേഷണത്തിന്റെ വിശദാംശങ്ങൾ തേടി.

സ്വർണ കടത്തു എങ്ങോട്ടാണ്, ആർക്ക് വേണ്ടിയാണ് എന്ന് കാര്യത്തിൽ അന്വേഷണം നടത്തുന്നതിന് കസ്റ്റംസിന് പരിമിതികളുണ്ട്. ക്രിമിനൽ ഗൂഢാലോചന അടക്കം കണ്ടെത്തണം. ഇക്കാര്യത്തിൽ മറ്റ്‌ അന്വഷണ ഏജൻസികൾക്ക് കേസ് കൈമാറുന്ന കാര്യം കസ്റ്റമ്സിൽ നിന്നുള്ള റിപ്പോർട്ട്‌ കിട്ടിയ ശേഷം ആലോചിക്കും.

നയതന്ത്ര ബന്ധമുള്ള കാര്യമായതിനാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയും വേണം. എംബസിയെ താറടിക്കാനുള്ള ശ്രമമാണ് കള്ളകടത്തിന് പിന്നിലെന്ന് ആരോപിക്കുന്ന യു. എ. ഇ എംബസി അധികൃതരുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തി. ഇതിനിടയിൽ വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യാൻ ബിജെപി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ധനകാര്യ മന്ത്രിയുമായി കൂടിക്കാഴച്ച നടത്തി.

ബിജെപി ദേശിയ വക്താവ് സാബിത് പത്രോ സംസ്ഥാന സർക്കാരിനെ ലക്ഷ്യം വച്ചു ട്വീറ്റ് ചെയ്തു. സ്വർണം എന്ന ടൈറ്റിലിൽ ചെയ്ത ട്വീറ്റ് തെറ്റ്ധാരണ പരത്തുന്നതാണ്. രാഷ്ട്രീയമായി കേസിൽ ആരോപണം ഉന്നയിക്കുന്നതിന് പുറമെ അന്വേഷണം രാഷ്ട്രീയമായി വഴി തിരിച്ചു വിടാനുള്ള സൂചനകളും ബിജെപി ദേശിയ വക്താവ് സാബിത് പത്രോയുടെ ട്വീറ്റ് നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News