രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏ‍ഴര ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏ‍ഴര ലക്ഷത്തിലേക്ക്. വൈറസ് രോഗബാധിതരുടെ എണ്ണം 7,42,417 ആയി. 24 മണിക്കൂറിന് ഇടയിൽ 22,752 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 482 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് രോഗബാധിതരായി മരിച്ചവരുടെ എണ്ണം 20642 ലേക്ക് എത്തി.

അതേ സമയം രാജ്യത്ത് രോഗമുക്തി നിരക്ക് 61.53 ശതമാനമായി ഉയര്‍ന്നു. നിലവിൽ 2,64, 944 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.

മഹാരാഷ്ട്ര, തമിഴ്നാട് ദില്ലിയടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗബാധിതര്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. കർണാടകയില്‍ ഉറവിടമറിയാത്ത രോഗികൾ പെരുകുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News