സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ പോയ സന്ദീപ് നായര്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധം; താന്‍ ബിജെപിക്കാരന്‍ തന്നെയെന്ന് സന്ദീപിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ പോയ സന്ദീപ് നായര്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധം. ബിജെപിയിലെ പ്രമുഖര്‍ക്കൊപ്പമുള്ള സന്ദീപിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. കുമ്മനം രാജശേഖരനൊപ്പം നില്‍ക്കുന്നതുള്‍പ്പെടെയുള്ള ചിത്രങ്ങ‍ളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സ്വർണക്കടത്ത് കേസ് പുറത്തുവന്നപ്പോൾ മുതൽ കേസിലെ മുഖ്യപ്രതി സ്വപ്നയ്ക്ക് പിന്നാലെ സന്ദീപ് നായരും ഒളിവിലാണ്. സ്വപ്നയുടെയും സരിത്തിന്‍റെത്തെയും അടുത്ത സുഹൃത്തുകൂടിയായ സന്ദീപിന്‍റെ ബിജെപി ബന്ധമാണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്. കുമ്മനം രാജേട്ടനൊപ്പം എന്ന പേരിലാണ് ഇൗ ചിത്രം പങ്കുവച്ചിരിക്കുന്നത്

താനൊരു ബിജെപിക്കാരനാണെന്ന് സന്ദീപ് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നതും ഇപ്പോള്‍ വാര്‍ത്തയാകുമ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ബിജെപി ബന്ധം കൂടിയാണ് മറ നീക്കി പുറത്ത് വരുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സുപ്രധാന പങ്കാളിയായ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.  ഇയാളുടെ ഭാര്യ സൗമ്യ ചോദ്യം ചെയ്യാനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സന്ദീപിന് സ്വപ്നയും സരിത്തുമായി ഉള്ള അടുത്ത ബന്ധത്തിന്‍റെ തെളിവാണ് സന്ദീപ് തന്നെ പങ്കുവച്ച യുഎഇ കോസുലേറ്റിന്‍റെ വാഹനത്തിലിരുന്നുള്ള ചിത്രം. അതുകൊണ്ട് തന്നെ സ്വർണക്കടത്തിൽ സന്ദീപിനും പങ്കുണ്ട് എന്നതാണ് കസ്റ്റംസ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News