സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരിവ്; സരിത്തിന്റെ സൂഹൃത്ത് സന്ദീപ് നായരുടെ ഭാര്യ കസ്റ്റഡിയിൽ

സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരിവ്.  പ്രതിയായ സരിത്തിന്റെ കൂട്ടുകാരൻ  സന്ദീപ് നായരുടെ ഭാര്യ സൗമ്യ കസ്റ്റഡിയിൽ. ഇവരെ  കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. രണ്ടു ദിവസത്തോളമായി സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയായ സന്ദീപ് നായർ ഒളിവിലാണ്.

സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് കസ്‌റ്റഡിയിലുള്ളത്‌. സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക് ഷോപ്പിന്റെ ഉടമയാണ് സന്ദീപ് നായര്‍.

കേസിലെ മുഖ്യകണ്ണിയായ സ്വപ്ന സുരേഷും ഒളിവിലാണ്. സ്വപ്നയെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്‌. ഇവരുടെ ഫ്‌ളാറ്റ്‌ ഇന്നലെ റെയ്‌ഡ്‌ ചെയ്‌തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News