കൊവിഡ് ഇടവേളയ്ക്കുശേഷമുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ്; ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്

മൂന്നര മാസത്തെ കൊവിഡ് ഇടവേളയ്ക്കുശേഷമുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്. കാണികളെ പ്രവേശിപ്പിക്കാതെ ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ ആരംഭിക്കും.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ മാറ്റങ്ങളോടെയാണ് ടെസ്റ്റ്. മത്സരത്തിനിടെ ബൗളര്‍മാര്‍ പന്തിന് മിനുസം കൂട്ടാന്‍ തുപ്പല്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കളിക്കാര്‍ തമ്മില്‍ കൈകൊടുക്കലും കെട്ടിപ്പിടിച്ചുള്ള ആഘോഷങ്ങളും ഉണ്ടാകില്ല. ഐ.സി.സിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന പരമ്പരയാണിത്.

വെസ്റ്റിന്‍ഡീസ് ടീം ഒരു മാസംമുമ്പ് ഇംഗ്ലണ്ടിലെത്തിയിരുന്നു. മൂന്നാഴ്ചത്തെ ക്വാറന്റീനും അതിനുശേഷം പരിശോധനയും പൂര്‍ത്തിയാക്കിയാണ് ടീം മത്സരത്തിനിറങ്ങുന്നത്. രണ്ടും മൂന്നും ടെസ്റ്റുകള്‍ ഓള്‍ഡ് ട്രാഫഡില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News