തിരുവനന്തപുരത്ത് അതീവ ജാഗ്രത. പൂന്തുറയില്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പുറത്തു നിന്ന് പ്രദേശത്തെക്ക് ആളുകള്‍ എത്തുന്നത് കര്‍ക്കശമായി തടയും. അതിര്‍ത്തികള്‍ അടച്ചിടും.
പൂന്തുറയിലെ മൂന്ന് വാര്‍ഡുകളില്‍ നാളെ മുതല്‍ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷന്‍ നല്‍കാനും തീരുമാനം. ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് കമാണ്ടോകളെയും വിന്യസിച്ചു.
തിരുവനന്തപുരം പൂന്തുറയില്‍ ഒരാളില്‍ നിന്ന് 120 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലും 150ഓളം പേര്‍ പുതിയ സമ്പര്‍ക്കത്തിലും എത്തുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ 5 ദിവസങ്ങളില്‍ 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ പോസിറ്റീവായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പൊലീസ് മേധാവിയും ജില്ലാ കലക്ടറും നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
മേഖലയില്‍ അടിയന്തര ഇടപെടലിനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇവിടെയ്ക്ക് പുറത്തു നിന്ന് ആളുകള്‍ എത്തുന്നത് കര്‍ക്കശമായി തടയും. ഒപ്പം അതിര്‍ത്തികള്‍ അടച്ചിടാനും തീരുമാനിച്ചു. പൂന്തുറ ഭാഗത്തുനിന്ന് തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാനായി എസ്.എ.പി കമാണ്ടന്റ് ഇന്‍ ചാര്‍ജ്ജ് എല്‍.സോളമന്റെ നേതൃത്വത്തില്‍ 25 കമാണ്ടോകളെയാണ് നിയോഗിച്ചത്. എന്നാല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി കളക്ടറോട് ആവശ്യപ്പെട്ടു. ഇവിടെ കൂടുതല്‍ പേരില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. റാപ്പിഡ് ടെസ്റ്റ് ഉപ്പെടെയാണ് നടത്തുന്നത്.
പൂന്തുറയിലെ മൂന്ന് വാര്‍ഡുകളില്‍ നാളെ മുതല്‍ മുതല്‍ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷന്‍ നല്‍കാനും തീരുമാനിച്ചു. അതെസമയം നഗരത്തില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍ മൂന്നാം ദിനത്തിലും കര്‍ശന നിയന്ത്രണം തുടരുകയാണ്. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളും പ്രഖ്യാപിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിനെ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണാക്കി. സോണുകളില്‍ ഒരു തരത്തിലെ ഇളവുകളും ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Get real time update about this post categories directly on your device, subscribe now.