സന്ദീപ് സിപിഐഎം പ്രവര്‍ത്തകന്‍ എന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ച് അമ്മ; സന്ദീപ് ബിജെപി പ്രവര്‍ത്തകന്‍; ബിജെപി നേതാവ് എസ്കെപി രമേശുമായി അടുത്ത ബന്ധം

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ ക‍ഴിയുന്ന സന്ദീപ് ബിജെപി പ്രവര്‍ത്തകനെന്ന് സന്ദീപിന്‍റെ അമ്മ കൈകളി ന്യൂസിനോട്.

മകന്‍ സിപിഐഎം പ്രവര്‍ത്തകനെത്ത തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നുണ്ട് ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ എന്‍റെ പേരില്‍ കൊടുക്കുന്ന മാധ്യമങ്ങള്‍ അത് തിരുത്താന്‍ തയ്യാറാവണമെന്നും സന്ദീപിന്‍റെ അമ്മ കൈരളി ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

മകന് തലസ്ഥാനത്തെ ബിജെപി നേതാവ് എസ്കെപി രമേശുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും അമ്മ കൈരളി ന്യൂസിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് മകന്‍ സജീവമായി ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാറുണ്ടെന്നും മകന്‍ സിപിഐഎം പ്രവര്‍ത്തകന്‍ ആണെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും,

ഇത്തരം വാര്‍ത്തകള്‍ തന്‍റെ പേരില്‍ കൊടുക്കുന്നവര്‍ അത് തിരുത്താന്‍ തയ്യാറാവണമെന്നും സന്ദീപിന്‍റെ അമ്മ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News