സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കരിവാരി തേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്; സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ടവരുമായി സര്‍ക്കാരിന് ഒരു ബന്ധവും ഇല്ലെന്ന് മന്ത്രി ഇ പി ജയരാജന്‍

കണ്ണൂര്: സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കരിവാരി തേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നുവെന്ന് മന്ത്രി ഇ പി ജയരാജന്‍.

സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താം എന്നത് വ്യാമോഹം. സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ടവരുമായി സര്‍ക്കാരിന് ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബി ജെ പി മാത്രമാണ് ഇതുമായി ബന്ധമുള്ള രാഷ്ട്രീയ പാര്‍ട്ടി. കസ്റ്റംസ് സമഗ്രമായി അന്വേഷണം നടത്തി എല്ലാ വശങ്ങളും കണ്ടെത്തണം. സന്ദീപ് നായര്‍ ഉയര്‍ന്ന ബി ജെ പി നേതാക്കളുമായി ബന്ധമുള്ളയാള്.

സ്വര്‍ണക്കടത്ത് കേസ് വഴി തിരിച്ച് വിടാനാണ് ബി ജെ പി യും പ്രതിപക്ഷ നേതാവും ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News