മുംബൈയില്‍ അടിയന്തരമായി ആരോഗ്യപ്രവര്‍ത്തകരെ വേണം; കേരള മുഖ്യമന്ത്രിക്ക് ഉദ്ദവ് താക്കറെയുടെ കത്ത്

മുംബൈ: കേരളത്തില്‍ നിന്ന് കൂടുതല്‍ മെഡിക്കല്‍ സംഘത്തെ ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി സംസ്ഥാനം കൂടുതല്‍ കോവിഡ് കെയര്‍ കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍, കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം അഭ്യര്‍ത്ഥിച്ചു കൊണ്ടായിരുന്നു താക്കറെയുടെ കത്ത്.

ഐസിയു പരിശീലനം ലഭിച്ച നഴ്സുമാര്‍ക്ക് പുറമെ, അനസ്‌തെറ്റിസ്റ്റുകള്‍, പള്‍മോണോളജിസ്റ്റുകള്‍, ഫിസിഷ്യന്‍മാര്‍ എന്നിവരും മഹാരാഷ്ട്രയ്ക്ക് ആവശ്യമാണെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു. ഡോ. സന്തോഷ് കുമാറിനു കീഴില്‍ സംസ്ഥാനത്ത് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘം ഇതിനകം പ്രവര്‍ത്തിക്കുന്നുണ്ടെന്നും താക്കറെ പറഞ്ഞു.

അതേസമയം, 3520 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് കോവിഡ് ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. മുളുന്ദ്, ദാഹിസര്‍, മഹാലക്ഷ്മി റേസ്‌കോഴ്സ്, ബി.കെ.സി എന്നിവിടങ്ങളിലായി ആരംഭിച്ച കേന്ദ്രങ്ങളാണ് താക്കറെ ഉദ്ഘാടനം ചെയ്തത്.

മുളുണ്ട് സെന്ററിലെ കോവിഡ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ചേര്‍ത്ത 500 കിടക്കകള്‍ താനെയില്‍ നിന്നുള്ള രോഗികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. അത് പോലെ ദാഹിസര്‍ സെന്ററിലെ 200 കിടക്കകള്‍ മീര-ഭായന്ദറില്‍ നിന്നുള്ള രോഗികള്‍ക്കായി നീക്കിവച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

മുംബൈയില്‍ ഗോരേഗാവ് നെസ്‌കോ ഗ്രൗണ്ട്, നവി മുംബൈ സിഡ്കോ സെന്റര്‍, തുടങ്ങിയ കേന്ദ്രങ്ങളിലായും നാലായിരത്തോളം കിടക്കകളും ഐസിയു സംവിധാനങ്ങളും തയ്യാറായിട്ട് ഒരു മാസത്തോളമായെങ്കിലും ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം കൊണ്ട് ഇനിയും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News