സംസ്ഥാനത്ത് ആദ്യമായി സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ചു; തലസ്ഥാന നഗരിയില്‍ ലോക്ഡൗണ്‍ കര്‍ശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ പൂന്തുറ, മാണിക്കവിളാകം,പുത്തന്‍പള്ളി എന്നിവിടങ്ങളിലാണ് രോഗം പടര്‍ന്ന് പിടിക്കുന്നതായി കണ്ടെത്തിയത്. ഈ പ്രദേശങ്ങളില്‍ നിയന്ത്രണം ശക്തമാക്കിയെന്നും പരിശോധനകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ച സ്ഥിതിക്ക് തലസ്ഥാന നഗരിയില്‍ ലോക്ഡൗണ്‍ കര്‍ശനമാക്കാനാണ് തീരുമാനം.പൂന്തുറ, മാണിക്കവിളാകം,പുത്തന്‍പള്ളി എന്നിവിടങ്ങളിലാണ് സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചത്. ഈ പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധന വേണ്ടി വരും.

ആറ് ടീമുകളാണ് ഈ പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നത്.പ്രദേശങ്ങളിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കമാന്റോകളെ വിന്യസിച്ചു. എഡിജിപി ഡോ. ദെര്‍ഗേഷ് സാഹിബിന് ചുമതല നല്‍കിയെന്നും മന്ത്രി പറഞ്ഞു.

വാര്‍ഡുകളില്‍ കുടുംബത്തിന് 5 കിലോ അരി നല്‍കും. നമ്പര്‍ ക്രമത്തിലായിരിക്കും റേഷന്‍ കടകള്‍ വഴി അരി വിതരണം ചെയ്യുന്നത്.പ്രദേശത്തെ മുഴുവന്‍ വീടുകളും അണുനശീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here