സന്ദീപ് നായരുടെ കോണ്‍ഗ്രസ് ബന്ധം പുറത്ത്; സന്ദീപിന്റെ കട ഉത്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ്; ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയുടെ വര്‍ക്ക് ഷോപ്പ് കോണ്‍ഗ്രസ് നേതാവ് ഉത്ഘാടനം ചെയ്യുന്ന ചിത്രം പുറത്ത്. മലയന്‍ കീ‍ഴ് പഞ്ചായത്ത് പ്രസിഡന്‍റ് രാധാകൃഷ്ണന്‍ നായരാണ് കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക്ക് ഷോപ്പ് ഉത്ഘാടനം ചെയ്തത്. ജൂണില്‍ ഒന്നിന് തുടക്കം കുറിച്ച മലയന്‍കീ‍ഴിലെ  പുതിയ ശാഖയാണ് കോണ്‍ഗ്രസ് നേതാവ് ഉത്ഘാടനം ചെയ്തത്.

സ്വര്‍ണ്ണ കളളക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സന്ദീപ് നായരുടെ മലയന്‍ കീ‍ഴിലെ പുതിയ വര്‍ക്ക് ഷോപ്പിന്‍റെ ഉത്ഘാടനമാണ് കോണ്‍ഗ്രസ് നേതാവും മലയന്‍കീ‍ഴ് പഞ്ചായത്ത് പ്രസിഡന്‍റുമായ രാധാകൃഷ്ണന്‍ നായര്‍ ഉത്ഘാടനം ചെയ്തത്.

ജൂണ്‍ ഒന്നിനായിരുന്നു ഉത്ഘാടനം. കാര്‍ബണ്‍ ഡോക്ടര്‍ എന്ന പേരില്‍ നെടുമങ്ങാട് ഒരു ശാഖ തുടങ്ങിയതിന് പിന്നാലെയാണ് മലയന്‍കീ‍ഴും പുതിയ ശാഖ ആരംഭിക്കാന്‍ പ്രതികളായ സന്ദീപ് നായരും, സ്വപ്ന സുരേഷും തീരുമാനിച്ചത്. ഇതിന്‍റെ ഉത്ഘാടനമാണ് മലയന്‍കീ‍ഴിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്‍റുമായ രാധാകൃഷ്ണന്‍ നായര്‍ നിര്‍വ്വഹിച്ചത്.

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇതേ വര്‍ക്ക് ഷോപ്പിന്‍റെ നെടുമങ്ങാട് ശാഖ ഉത്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേരത്തെ വിവാദമാക്കിയിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്‍റുമായ രാധാകൃഷ്ണന്‍ തന്നെ വര്‍ക്ക് ഷോപ്പ് ഉത്ഘാടനം ചെയ്തത് കോണ്‍ഗ്രസിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കും. എന്നാല്‍ തനിക്ക് സ്വപ്ന സുരേഷിനേയും, സന്ദീപ് നായരേയും അറിയില്ലെന്ന് രാധാകൃഷ്ണന്‍ നായര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News