സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഡ്വ രാജേഷ് കുമാര്‍ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു.

ഹര്‍ജി എന്ന് പരിഗണിക്കമെന്ന് ഇന്നറിയാം. യു എ ഇ കോണ്‍സുലേറ്റിലേക്ക് എത്തിയ ബാഗേജ് കസ്റ്റംസ് തുറന്ന് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്വപ്ന ഒളിവില്‍ പോയത്. സ്വപനയുടെ സുഹൃത്ത് സരിതിനെ കസ്റ്റംസ് പിടികൂടി ചോദ്യം ചെയ്ത് വരുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here