രാജ്യത്ത്‌ കൊവിഡ് ബാധിതര്‍ 7.67 ലക്ഷത്തിലേറെ, മരണം 21000 കടന്നു

രാജ്യത്ത്‌ കൊവിഡ് ബാധിതര്‍ 7.67 ലക്ഷത്തിലേറെ, മരണം 21000 കടന്നു. 24 മണിക്കൂറില്‍ രോ​ഗികള്‍ 22752, മരണം 482. രോഗമുക്തി നിരക്ക്‌ 61.53 ശതമാനം. ആകെ 4.57 ലക്ഷം പേർ രോഗമുക്തരായപ്പോൾ 2.65 ലക്ഷം പേർ ചികിത്സയില്‍‌. ദിവസേനയുള്ള രോ​ഗികളുടെ എണ്ണം തിങ്കളും ചൊവ്വയും 23000 ത്തിൽ താഴെയായെങ്കില്‍ ബുധനാഴ്‌ച വീണ്ടും 24000 ത്തിലേറെയായി. 24 മണിക്കൂറിൽ 2.63 ലക്ഷം സാമ്പിൾ പരിശോധിച്ചു. പത്തുലക്ഷം പേരിൽ പരിശോധന 7180 എന്ന തോതിലായി.

മഹാരാഷ്ട്രയിൽ ബുധനാഴ്ച 198 മരണം. ആകെ രോ​ഗികള്‍ 2.24 ലക്ഷം, മരണം 9448. മുംബൈയിൽ മരണം അയ്യായിരം കടന്നു. ബുധനാഴ്‌ച 62 മരണം.തമിഴ്‌നാട്ടിൽ 64 മരണം, 3756 രോ​ഗികള്‍. ആകെ 1.22 ലക്ഷം രോ​ഗികള്‍, മരണം 1700. വൈദ്യുതി മന്ത്രി പി തങ്കമണിക്കും മകനും‌ കോവിഡ്‌. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പി അൻപഴകന് നേരത്തെ രോഗം സ്ഥിരീകരിച്ചു. ഡിഎംകെ എംഎൽഎ ജെ അൻപഴകൻ നേരത്തെ കോവിഡ്‌ ബാധിച്ച് മരിച്ചു.ഡൽഹിയിൽ 48 മരണം. ആകെ രോ​ഗികള്‍ 104864, മരണം 3213.

ദിവസേനയുള്ള രോ​ഗികളില്‍ കർണാടക ഡൽഹിയെ മറികടന്നു.ബുധനാഴ്‌ച 2062 രോ​ഗികൾ, 54 മരണം. ആകെ രോ​ഗികൾ 28877. മരണം 470. യുപിയിൽ ബുധനാഴ്ച മരണം18, ബംഗാളിൽ 23, ആന്ധ്രയിൽ 12, രാജസ്ഥാനിൽ 10, ഗുജറാത്തിൽ 16 മരണം.

ബംഗാളിൽ കണ്ടെയ്‌ൻമെന്റ്‌ മേഖലകളിൽ ഒരാഴ്‌ചത്തെ പൂർണ അടച്ചിടൽ. ആവശ്യമെങ്കിൽ നീട്ടും. ആന്ധ്രയിൽ തുടർച്ചയായി മൂന്നാം ദിവവും പ്രതിദിന രോഗബാധ 1000 കടന്നു. കർണാടകയിൽ കെആർഎസ്‌ സ്‌റ്റേഷനിൽ റെയിൽവേ പൊലീസിലെ എഎസ്‌ഐക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News