കാണ്‍പൂര്‍ പൊലീസ് കൊലപാതകക്കേസ്; ഗുണ്ടാത്തലവന്‍ അമര്‍ ദുബെയെ ഉത്തര്‍പ്രദേശ് പൊലീസ് വെടിവെച്ചു കൊന്നു

കാണ്‍പൂര്‍ പൊലീസ് കൊലപാതകക്കേസിലെ മുഖ്യപ്രതി വികാസ് ദുബെയുടെ അനുയായിയായ ഗുണ്ടാത്തലവന്‍ അമര്‍ ദുബെയെ ഉത്തര്‍പ്രദേശ് പോലീസ് വെടിവെച്ചു കൊന്നു. ഹാമിര്‍പൂരില്‍ ഏറ്റുമുട്ടലിലാണ് വികാസ് ദുബേയുടെ അടുത്ത അനുയായി കൂടിയായ അമര്‍ ദുബേയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

അമര്‍ ദുബെ മഥുരയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ല പൊലീസിന്റെ സഹായത്തോടെ പ്രദേശം മുഴുവന്‍ അടച്ച് തെരച്ചില്‍ നടത്തുന്നതിനിടെ അമര്‍ പൊലീസുകാര്‍ക്ക് നേരെ വെടിവെച്ചുവെന്നും തിരിച്ച് നടത്തിയ വെടിവെപ്പില്‍ അമര്‍ ദുബെ കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, ഗുണ്ടാസംഘത്തലവന്‍ വികാസ് ദുബെയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 60 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബെ ഉത്തര്‍പ്രദേശ് വിട്ടതായാണ് വിവരം. വികാസ് ദുബെയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News