24 മണിക്കൂറിനിടെ 24,879 പേർക്ക് കൂടി രോഗ ബാധ; രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധനവ്

രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധനവ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 24,879 പേർക്ക്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 7,67,296 ആയി ഉയർന്നു. കർണാടകയിൽ സ്വകാര്യ ആശുപത്രികളെ കോവിഡ് ചികിത്സ ആശുപത്രികളാക്കി മാറ്റി.

ജൂലൈ നാലാം തിയതി 24850 പേരിൽ രോഗം കണ്ടെത്തിയതാണ് രാജ്യത്തെ ഏറ്റവും ഉയർന്ന ദൈനദിന വർധനവായി കണക്കാക്കിയിരുന്നത്. എന്നാൽ അതിനേക്കാൾ ഉയർന്നു ഇന്നലെ മാത്രം 24, 879 പേരിൽ രോഗം കണ്ടെത്തി. ഇതോടെ മൂന്ന് ദിവസത്തിനുള്ളിൽ മുക്കാൽ ലക്ഷത്തോളം പേരിലേയ്ക്ക് രോഗം പടർന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ആകെ രോഗ ബാധിതരുടെ എണ്ണം 7, 67, 296 ഉയർന്നു. രോഗ വിമുക്തി നിരക്ക് 61.5 ശതമാനമായി. നാല് ലക്ഷത്തോളം പേർ രോഗ വിമുക്തി നേടി. 21, 129 പേർ മരിച്ചു. 2, 69, 789 പേർ ചികിത്സയിൽ തുടരുന്നു. ദിനം പ്രതിയുള്ള രോഗ ബാധിതരുടെ എണ്ണം കുറഞ്ഞില്ലെങ്കിൽ അടുത്ത വർഷം വരെ രോഗം നിലനില്കാമെന്നു വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നു.

ദിനംപ്രതി രണ്ട് ലക്ഷം പേരിൽ വരെ രോഗം റിപ്പോർട്ട്‌ ചെയ്‌തേയ്ക്കാമെന്ന് എം. ഐ. ടി റിസേർച് വിഭാഗം ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, തെലങ്കാന, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ ഏഴ് സംസ്ഥാനങ്ങളിൽ രോഗി നിരക്കും മരണ നിരക്കും കഴിഞ്ഞ ആഴ്ചയേക്കാൾ ഉയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News