സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ബിഎംഎസ് നേതാവ് ഹരിരാജിലേക്ക്

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ബിഎംഎസ് നേതാവിലേക്ക്. ബിഎംഎസ് നേതാവ് ഹരിരാജിന്റെ വീട്ടില്‍ നിന്നും നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു. ഇയാളെ ഞാറയ്ക്കലിലെ വീട്ടില്‍ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്

സ്വര്‍ണം പിടിച്ചെടുത്തപ്പോള്‍ ആദ്യം കസ്റ്റംസിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ ബിഎംഎസ് നേതാവിന്റെ വീട്ടില്‍ നിന്നാണ് തെളിവുകള്‍ കണ്ടെടുത്തത്. ഇയാളുടെ കാര്‍ കാണാതായതും അന്വേഷിക്കുന്നുണ്ട്.

ലഗേജ് വിട്ടുകൊടുക്കുയോ തിരിച്ച് അയക്കുകയോ ചെയ്യണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം അന്വേഷണം കോഴിക്കോട് ലീഗ് നേതാവിന്റെ വസ്ത്ര വ്യാപാരിയായ മകനിലേക്കും നീളുന്നതായാണ് പുറത്ത് വരുന്ന സൂചനകള്‍. കൊടുവള്ളിയിലെ വ്യാപാരിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെയാണ് പിടിയിലായപ്പോള്‍ സരിത്ത് ആദ്യം ബന്ധപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News