തിരുവനന്തപുരത്ത് സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ച സ്ഥലങ്ങളിൽ കനത്ത ജാഗ്രത

തിരുവനന്തപുരത്ത് സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ച സ്ഥലങ്ങളിൽ കനത്ത ജാഗ്രത. കോർപ്പറേഷന് കീ‍ഴിൽ കണ്ടെയിൻമെന്‍റ് സോണുകളും ബഫർ സോണും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി.

തിരുവനന്തപുരത്തെ പൂന്തുറ, മാണിക്കവിളാകം,പുത്തൻപള്ളി എന്നിവിടങ്ങളിലാണ് രോഗം പടർന്ന് പിടിക്കുന്നതായി കണ്ടെത്തിയത്.ഈ പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. ഈ വാർഡുകളെയാണ് ക്രിട്ടിക്കൽ കണ്ടെയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്.

ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകളെ ബഫർ സോണുകളായും പ്രഖ്യാപിച്ചിട്ടുണ്ട്.പ്രദേശത്തെ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാർഡും, കോസ്റ്റൽ പോലീസും ഉറപ്പാക്കും.പ്രദേശങ്ങളിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കമാന്‍റോകളെ വിന്യസിച്ചു. എഡിജിപി ഡോ. ദെർഗേഷ് സാഹിബിന് ചുമതല നൽകിയിട്ടുണ്ട്.

നിലവിൽ ആറ് ടീമുകളായി കേന്ദ്രീകരിച്ച് പ്രദേശങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.ഈ പ്രദേശങ്ങളിൽ പാൽ, പലചരക്ക്,റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാം.11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്.രണ്ട് ദിവസത്തെ ജില്ലയിലെ സാഹചര്യം നോക്കിയായിരിക്കും ട്രിപ്പിൾ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം തീരുമാനിക്കക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News