കൊവിഡ്-19: തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; മൂന്ന് ദിവസത്തിനിടെ 213 പേര്‍ക്ക് രോഗബാധ; 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരത്ത് മൂന്ന് ദിവസത്തിനിടെ 213 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 190 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 95 പേരിൽ 88 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.

പൂന്തുറയിൽ സൂപ്പർ സ്പ്രെഡായി. അവിടെ തന്നെ ഇതേ രീതി തുടരുകയാണ്. അതിനാലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നത്. സെന്റിനൽ സർവൈലൻസ് ഊർജ്ജിതപ്പെടുത്തി. ആന്റിജൻ പരിശോധന വ്യാപകമാക്കും. രോഗവ്യാപനത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പിങും നടത്തും.

കോണ്ടാക്ട് ട്രേസിങ് വിപുലമാക്കി. കണ്ടെയ്ൻമെന്റ് സോണിൽ എല്ലാവരെയും ക്വാറന്റൈൻ ചെയ്യും. അനാവശ്യ സഞ്ചാരം ഒഴിവാക്കാൻ പൊലീസ് ഇടപെടുന്നു.

ദൈനംദിന റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ആരോഗ്യം, പൊലീസ്, മീഡിയ, ഫയർ ഫോവ്സ്, റവന്യു, ഭക്ഷണശാലകൾ തുടങ്ങിയവയുമായി ഏകോപനം ഉറപ്പാക്കി.

കൊവിഡുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനം സർക്കാർ സ്വകാര്യ മേഖലയിൽ നടക്കുന്നുണ്ട്. പൂന്തുറ അടക്കമുള്ള പ്രദേശത്തെ പ്രത്യേക ക്ലസ്റ്ററായി തിരിക്കും.

രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ആശുപത്രികളിൽ പ്രത്യേക ഒപി സൗകര്യം ഒരുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel