സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയ്ക്ക് വിട്ടു; തീരുമാനം ദേശീയ ഏജന്‍സികളുടെ പരിശോധനയ്ക്ക് ശേഷം

തിരുവനന്തപുരത്തെ സ്വർണകടത്തു ദേശിയ തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തു ഇറക്കി. സ്വർണകടത്തു ദേശിയ സുരക്ഷയ്ക്ക് ഭീക്ഷണിയെന്ന് ആഭ്യന്തര മന്ത്രാലയം.

അന്വേഷണം നടത്തി എല്ലാ കുറ്റവാളികളെയും പുറത്തു കൊണ്ട് വരണമെന്നാണ് പാർട്ടി നിലപാട് എന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

സ്വർണ കടത്തു കേസിൽ അന്വേഷണം നടത്താൻ കേന്ദ്രം ഇടപെടണമെന്ന് ആവിശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. ഇത് ലഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടു ഉചിതമായ അന്വേഷണത്തിനായി വേഗത്തിൽ തീരുമാനമെടുക്കാനും ആഭ്യന്തര മന്ത്രാലയത്തോട് നിർദേശിച്ചു.

ദേശിയ അന്വേഷണ ഏജൻസികൾ എല്ലാം കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ചു. ചർച്ചകൾക്കൊടുവിൽ സ്വർണകടത്തു ദേശിയ തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിടാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. രണ്ട് രാജ്യങ്ങളിൽ ആണ് കുറ്റകൃത്യം നടന്നിരിക്കുന്നത്.

അത് കൊണ്ടാണ് തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിടാൻ തീരുമാനിച്ചത് എന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടികാട്ടി. ഡിപ്ലോമാറ്റിക് ബാഗേജ് വഴി കള്ളകടത്തു നടന്നതിന് പിന്നിൽ സംഘടിതമായ നീക്കമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരുതുന്നു. ദേശിയ സുരക്ഷയ്ക്ക് ഭീക്ഷണി.

കടത്തിന് പിന്നിൽ ആരാണ്? സ്വർണം എവിടെ നിന്ന് വരുന്നു? ആർക്ക് വേണ്ടിയാണ്? തുടങ്ങിയ കാര്യങ്ങളും, ഇതിന് പിന്നിലെ പണം ദേശവിരുദ്ധ ശക്തികളുടെ കൈകളിൽ എത്തുന്നുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും എൻ. ഐ. എ അന്വേഷണ പരിധിയിൽ വരും.

കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള കസ്റ്റമസ് എടുത്ത കേസ് തുടരും. സമാന്തരമായി എൻ. ഐ. എ അന്വേഷണം. കുറ്റകൃത്യയതിനു പിന്നിലെ എല്ലാവരെയും പുറത്തു കൊണ്ട് വരണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News