2019-20 വര്‍ഷത്തില്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലൂടെ കടത്തിയത് 450 കിലോഗ്രാം സ്വര്‍ണം

2019-20 വർഷത്തിൽ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലൂടെ കടത്തിയത് ഏകദേശം 450 കിലോഗ്രാം സ്വർണമാണ്. അതേ സമയം വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായുള്ള വിമാനങ്ങളും ചാര്‍ട്ടേഡ് വിമാനങ്ങളും മാത്രമെത്തിയ ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് 12 കിലോഗ്രം സ്വര്‍ണമാണ്.

വിവരാവകാശ രേഖയ്ക്ക് ലഭിച്ച മറുപടിയിലാണ് തിരുവനന്തപുരം, കൊച്ചി, കൊ‍ഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ക്കൂടി ക‍ഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒളിച്ചുകടത്താന്‍ ശ്രമിച്ച 444 കിലോ സ്വർണം പിടിച്ചെടുത്ത റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഈ റിപ്പോര്‍ട്ടനുസരിച്ച് കരിപ്പൂരിലാണ് കൂടുതല്‍ സ്വര്‍ണം പിടികൂടിയത്. 233 കിലോഗ്രാം. തിരുവനന്തപുരത്ത് നിന്ന് 63 കിലോയും നെടുമ്പാശേരിയില്‍ നിന്ന് 115 കിലോയും കണ്ണൂരില്‍ നിന്ന് 33 കിലോ സ്വര്‍ണവുമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്ത്തിന്‍റെ മൂല്യം 150 കോടിയിലേറെ മൂല്യം വരും. അഞ്ഞൂറിലേറെ കേസുകളാണ് ആ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ കോഴിക്കോട് നിന്ന് 176 കിലോഗ്രാമും തിരുവനന്തപുരത്ത് നിന്ന് 41 കിലോഗ്രാമും കൊച്ചിയില്‍ നിന്ന് 151 കിലോയും കണ്ണൂരില്‍ നിന്ന് 3 കിലോഗ്രാമും പിടികൂടിയിരുന്നു. 2017-18 വര്‍ഷത്തില്‍ തിരുവനന്തപുരത്ത് 10 കിലോയും കോഴിക്കോട് 79 കിലോയും കൊച്ചിയില്‍ നിന്ന് 60 കിലോയും പിടിച്ചെടുത്തിരുന്നു.

വന്ദേഭാരത് മിഷന്‍ വിമാങ്ങളും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും മാത്രം സര്‍വീസ് നടത്തിയ ക‍ഴിഞ്ഞ മാസങ്ങളില്‍ 20 ദിവസംകൊണ്ട് 25 സ്വര്‍ണ്ണക്കടത്ത് കേസുകളാണ് നാല് വിമാനത്താവളങ്ങളിലായി രജിസ്റ്റര്‍ ചെയ്തത്. 6 കോടിയുടെ സ്വര്‍ണമാണ് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്.

കരിപ്പൂരില്‍ നിന്ന് 8 ദിവസങ്ങളിലായി പത്ത് കിലോയിലേറെ സ്വര്‍ണം പിടികൂടി. കണ്ണൂരില്‍ നിന്ന് 3 ദിസങ്ങളിലായി 74 ലക്ഷം രൂപയുടെ സ്വര്‍ണവും കൊച്ചിയില്‍ നിന്ന് 240 ഗ്രാമും തിരുവനന്തപുരത്ത് നിന്ന് 297 ഗ്രാം സ്വര്‍ണവുമാണ് ഈ ദിവസങ്ങളില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News